അങ്ങാടിപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ ശുചിമുറിയുടെ ക്ലോസറ്റിനുള്ളിൽ കാൽ കുടുങ്ങിയ യാത്രക്കാരനെ ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. നിലമ്പൂർ–കോട്ടയം പാസഞ്ചർ ട്രെയിനിൽ അങ്ങാടിപ്പുറത്താണു സംഭവം.[www.malabarflash.com]
ട്രെയിൻ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപായി ശുചിമുറിയിൽ കയറിയ വടക്കാഞ്ചേരി സ്വദേശിയായ മധ്യവയസ്‌കനാണ് അപകടത്തിൽപെട്ടത്. കാൽ ക്ലോസറ്റിലേക്കു വഴുതുകയായിരുന്നു.
കാൽ കുടുങ്ങി വീണതോടെ ശുചിമുറിയുടെ വാതിൽ തുറക്കാനും സാധിക്കാത്ത സ്ഥിതിയായി. ശുചിമുറിക്കുള്ളിൽനിന്ന് നിലവിളി ശ്രദ്ധയിൽപെട്ടതോടെ യാത്രക്കാർ അറിയിച്ചതനുസരിച്ച് ട്രെയിനിൽ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരായ ഹെഡ് കോൺസ്‌റ്റബിൾ അശോകൻ, കോൺസ്‌റ്റബിൾ സണ്ണി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ശുചിമുറിയുടെ പുറംഭാഗത്തെ ചില്ല് എടുത്തുമാറ്റി. ഇതുവഴി മരക്കമ്പ് ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തു കയറിയാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.

No comments:
Post a Comment