ന്യൂഡല്‍ഹി: ചില്ലുപൊടി പാകിയ ചൈനിസ് പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവ സിവില്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം.[www.malabarflash.com]
ഡല്‍ഹിയിലെ പസ്ചിം വിഹാര്‍ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം. മാനവ് ശര്‍മ എന്ന 28കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
രക്ഷാബന്ധന്‍ ആഘോഷത്തിന് ശേഷം തന്റെ രണ്ട് സഹോദരിമാരുമായി സ്‌കൂട്ടറില്‍ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു മാനവ്. മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവെ ചൈനീസ് പട്ടത്തിന്റെ കയറ് മാനവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറിഞ്ഞ് ശ്വാസനാളിക്ക് സാരമായി പരിക്കേറ്റ മാനവ് ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മാനവ് മരിച്ചിരുന്നു.
മാനവിന്റെ രണ്ട് സഹോദരിമാരും പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച മാത്രം പട്ടത്തിന്റെ ചരട് കുരുങ്ങി പരിക്കേറ്റ 8 പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 17 കേസുകള്‍ പോലീസ് രെജിസ്ടര്‍ ചെയ്തു.
ചില്ലുപൊടി പാകിയ ചരടുള്ളതോ മറ്റ് അപകടകരമായതോ ആയ പട്ടങ്ങള്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്.

No comments:
Post a Comment