കാസറകോട്: കഴിഞ്ഞ ദിവസം അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ മാണിക്കോത്ത് മുഹമ്മദ് കുഞ്ഞിയെ കലാകാരന്‍മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ് ) കാസറകോട് അനുസ്മരിച്ചു.[www.malabarflash.com]
ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കെ.കെ. അബ്ദുള്ള പടന്ന അനുസ്മരണ പ്രഭാഷണം നടത്തി.
മാപ്പിള കലയെ ഏറെ സ്‌നേഹിക്കുകയും ദഫ് കോല്‍ക്കളി എന്നീ മാപ്പിള കലാരൂപങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തനതായ ശൈലിയില്‍ അവതരിപ്പിച്ച് കൊണ്ട് നിരവധി വേദികള്‍ ധന്യമാക്കി കൊണ്ട് ജീവിതം മാപ്പിള കലക്ക് സമര്‍പ്പിച്ച വ്യക്തിയായിരുന്നു വെന്നും കെ.കെ. സൂചിപ്പിച്ചു.
എം. കെ അഹമ്മദ് പള്ളിക്കരയുടെ ജനമനസുകളില്‍ എന്നും നിറഞ്ഞു നില്‍കുന്ന പാറും കിളിയെ എന്ന ഗാനം ആലപിച്ചത് മുഹമ്മദ് കുഞ്ഞി മാണിക്കോത്തായിരുന്നു.
സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നധ്യമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വിയോഗം നാടിനും കാലാകുടുംബത്തിനും തീരാനഷ്ടമാണെന്ന് അബ്ദുള്ള പടന്ന ഓര്‍മ്മപ്പെടുത്തി.
ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.വി മുഹമ്മദ് ചിത്താരി, അസീസ് പുലിക്കുന്ന്, മുരളി പരവനടുക്കം, സി.എച്ച് ബഷീര്‍, ആദില്‍ അത്തു, ഇസ്മയില്‍ തളങ്കര, ഷാഫി പള്ളംകോട്, മുഹമ്മദ് കുഞ്ഞി മൈമൂണ്‍, ജബ്ബാര്‍ കാഞ്ഞങ്ങാട്, ഗഫൂര്‍ പാറയില്‍, ഇ.കെ ഹനീഫ് ഉദുമ, ഷാക്കിര്‍ ഉദുമ, പി.പി.ഷാഫി, ഷുഹൈബ് ഷാന്‍, സലാം കൈനോത്ത്, റിയാസ് ഖാന്‍, ഹനീഫ് ചെങ്കള, സീന കണ്ണൂര്‍, സയ്യിദ് കാപ്പില്‍, ഇബ്രാഹിം ബള്ളൂര്‍, സലാം കലാ സാഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എം. കെ മന്‍സൂര്‍ കാഞ്ഞങ്ങാട് സ്വാഗതവും നിസാര്‍ ബദിര നന്ദിയും പറഞ്ഞു.
No comments:
Post a Comment