Latest News

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതി കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. യുവതിയുടെ മുന്‍ ഭര്‍ത്താവ് മാവൂര്‍ സ്വദേശി സുഭാഷാണ് താമരശ്ശേരിയിലെ കോടതിയിലെത്തി കീഴടങ്ങിയത്.[www.malabarflash.com] 

സംഭവത്തിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സുഭാഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍.

പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ താമരശ്ശേരി പോലീസ് ഉടന്‍ അപേക്ഷ നല്‍കും.

ഹോമിയോ ക്ലിനിക്ക് ജീവനക്കാരിയായ സ്വപ്‌നയാണ് ആക്രമണത്തിന് ഇരയായത്. ജോലികഴിഞ്ഞ് മുക്കത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ സ്വപ്നയെ ആളൊഴിഞ്ഞ സ്ഥലത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് പ്രതി ആക്രമിച്ചത്. കേസില്‍ മുന്‍ ഭര്‍ത്താവ് സുഭാഷിനെതിരെ യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളില്‍നിന്ന് യുവതി നേരത്തെതന്നെ വിവാഹ മോചനം നേടിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.