Latest News

റനു മണ്ഡാലിനെ തേടി പത്ത് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളുമെത്തി, ചേര്‍ത്ത് പിടിച്ച് ആ അമ്മ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടുമ്പോള്‍ റനു മണ്ഡാല്‍ അനാഥയായിരുന്നു. എന്നാല്‍ ആ പാട്ട് ജീവിതം മാറ്റി മറിച്ചപ്പോള്‍ റനുവിനെ തേടിയെത്തിയത് പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളുംകൂടിയാണ്.[www.malabarflash.com] 


റനു പാടിയ ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. പിന്നീട് നിരവധി പേര്‍ റനുവിനെ തേടിയെത്തി. ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റവും കുറിച്ചു. ഇതോടെയാണ് പണ്ട് ഉപേക്ഷിച്ചുപോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന തന്‍റെ മകളെ റനു സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഒന്നുമില്ലാതിരുന്ന അമ്മയെ ഉപേക്ഷിച്ച മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടാണ് തിരിച്ചുവന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയ സതി മകനൊപ്പമാണ് താമസം. പലചരക്കുകട നടത്തുകയാണ് ഇവര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.