Latest News

മനുഷ്യരെ സഹായിക്കുന്നതാണ് എന്റെ ലാഭം, എന്റെ പെരുന്നാളിങ്ങനെയാ, നൗഷാദിന്റെ പ്രവർത്തിക്ക് കെെയ്യടിച്ച് സോഷ്യൽ മീ‌ഡിയ

തിരുവനന്തപുരം: കേരളം മുഴുവൻ ദുതിരം അനുഭവിക്കുമ്പോൾ നൗഷാദിനെ പോലുള്ളവർ എങ്ങിനെ വെറുതെയിരിക്കും. മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവർക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കേണ്ടന്നും പറയുന്നവർ നൗഷാദിന്റെ ഈ പ്രവർത്തി ഒന്ന് കാണണം.[www.malabarflash.com]

തന്റെ തുണിക്കടയിലെ വസ്ത്രങ്ങൾ മഴക്കെടുതിൽ ദുരിതമനുഭവിക്കുന്നർക്ക് നൽകിയിരിക്കുകയാണ് മാലിപ്പുറത്തെ തുണിക്കച്ചവടക്കാരനായ നൗഷാദ്.

വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ എത്തിയ നടൻ രാജേഷ് ശർമ്മയും കൂട്ടരും എറണാംകുളം ബ്രോഡ്‌വേയിൽ കളക്ഷൻ ഇറങ്ങിയപ്പോഴാണ് നൗഷാദിനെ കാണുന്നത്. തങ്ങൾ വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് പറഞ്ഞപ്പോൾ പറഞ്ഞത് ഒന്ന് തന്റെ കട വരെ വരുമോ എന്ന് നൗഷാദ് ചോദിച്ചു. അവിടെയെത്തിയ സംഘത്തിന് നൗഷാദ് വസ്ത്രങ്ങൾ എടുത്തുകൊടുത്തു. നൗഷാദിന്റെ പ്രവൃത്തി കണ്ട് അമ്പരന്ന സംഘത്തിന് കൂടുതൽ വസ്ത്രങ്ങൾ കൊടുക്കുകയായിരുന്നു.

ഇതൊക്കെ ചെയ്താൽ നൗഷാദിന് ലാഭം ലഭിക്കില്ലല്ലേ എന്നു ചോദിച്ചപ്പോൾ മനുഷ്യരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്ന് മറുപടി പറഞ്ഞു. ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ. നൗഷാദ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.