ബേക്കല്‍: ബേക്കല്‍ സ്വദേശി ബെംഗളൂരുവില്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ബേക്കരി മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ മകന്‍ അഹമ്മദ് ബേക്കരി(54) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ബംഗളൂരുവിലെ താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ദുബൈയില്‍ ബിസിനസ് ചെയ്തു വന്നിരുന്നു. ബിസിനസ് നഷ്ടത്തിലായതിനാല്‍ രണ്ട് വര്‍ഷം മുമ്പ് നാട്ടിലെത്തുകയും പിന്നീട് ഖത്തറിലേക്ക് പോകുകയും ചെയ്തിരുന്നു. രണ്ട് മാസം മുമ്പാണ് ഖത്തറില്‍ നിന്നും തിരിച്ചെത്തിയത്.
അതിനുശേഷം ബംഗളൂരുവില്‍ കട നടത്തുന്നതിനായി പോയതായിരുന്നു. എന്നാല്‍ കടയൊന്നും ശരിയാകാത്തതിനാല്‍ അവിടെയുള്ള ഒരു കടയില്‍ നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്ക് കയറിയിരുന്നു. ഇതിനിടയിലാണ് താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീണത്.
മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെ വീട്ടിലെത്തിച്ച് ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഭാര്യ: അനീസ, മക്കള്‍: അഫ്‌നീയ, അഫ്‌സീല, ഐഫിയ, അഫ്താബ്, അസ്ബീയ. സഹോദരങ്ങള്‍: അബ്ദുല്‍ കലാം, ഇസ്മാഈല്‍ (ഗള്‍ഫ്), മന്‍സൂര്‍ (ഗള്‍ഫ്), ആയിഷ, ലൈല.
No comments:
Post a Comment