Latest News

മിനിലോറിയിൽ വളം കയറ്റി വരുന്നതിനിടയിൽ കുഴഞ്ഞു വിണ് തൊഴിലാളി മരിച്ചു

ചട്ടഞ്ചാൽ: മിനിലോറിയിൽ വളം കയറ്റി വരുന്നതിനിടയിൽ കുഴഞ്ഞു വിണ് തൊഴിലാളി മരിച്ചു. സിപിഐ എം മാച്ചിപ്പുറം ബ്രാഞ്ചംഗം എ പവിത്രനാ (43) ണ് മരിച്ചത്.[www.malabarflash.com] 

ശനിയാഴ്ച രാവിലെ നെല്ലിക്കട്ടയിൽ നിന്ന് മിനിലോറിയിൽ വളം കയറ്റി വരുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രക്ഷിക്കാനായില്ല. 

 പള്ളത്തിങ്കാൽ ഇ എം എസ് സാംസ്കാരിക വേദി സെക്രട്ടറി, മഹാലക്ഷ്മി പുരം മഹിഷ മർദ്ദിനി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. 

മീനാക്ഷിയമ്മയുടെയും പരേതനായ ഇ നാരായണൻ നായരുടെയും മകനാണ്. സഹോദരി: മാലിനി (ചെമ്മട്ടംവയൽ). 

 സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസായ ചട്ടഞ്ചാൽ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം വീട്ടുപറമ്പിൽ സംസ്കരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.