ന്യൂഡൽഹി: ലോക്സഭയിലെ എംപിമാരുടെ ഇരിപ്പിടത്തിന്റെ ക്രമീകരണത്തില്‍ മാറ്റം. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് മുൻ നിരയിൽ ഇരിപ്പിടം നൽകി. ഇതാദ്യമായാണ് ഇറാനിക്ക് സഭയിൽ മുൻനിരയിൽ ഇരിപ്പിടം ലഭിക്കുന്നത്.[www.malabarflash.com]
ഇറാനിക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരുടെ സീറ്റുകളും മുന്‍നിരയിലാക്കി. സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
അടുത്ത സമ്മേളനം മുതല്‍ പുതിയ രീതി നടപ്പിലാകും. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, സദാനന്ദഗൗഡ, അർജുൻ മുണ്ട, അരവിന്ദ് സാവന്ത് എന്നിവർക്കും മുൻ നിരയിൽ ഇരിപ്പിടം നൽകി. പ്രതിപക്ഷ നിരയിൽ സോണിയ ഗാന്ധിക്കും സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനുമാണ് മുൻനിരയിൽ ഇരിപ്പിടം.
അതേസമയം, അമേത്തിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുൽ ഗാന്ധിക്ക് രണ്ടാം നിരയിൽ തന്നെയാണ് സീറ്റ്. സഭയുടെ മുൻനിരയിൽ വലതുമൂലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീറ്റ്. ഇതിനടുത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് ഇരിക്കുന്നത്. മുൻ നിരയിൽ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർക്കുള്ളതാണ് ആ ഇരിപ്പിടം.

No comments:
Post a Comment