ദുബൈ: ചില അറബ് രാജ്യങ്ങള്‍ക്കുവേണ്ടി ഇന്ധനം കടത്തുകയായിരുന്ന വിദേശ എണ്ണ ടാങ്കര്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തു. ഇറാന്‍ സ്റ്റേറ്റ് ടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.[www.malabarflash.com]
ടാങ്കറിലുണ്ടായിരുന്ന ഏഴ് നാവികരെയും കസ്റ്റഡിയിലെടുത്തതായും റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ റംസാന്‍ സിറാഹിയെ ഉദ്ധരിച്ച് ചാനല്‍ റിപോര്‍ട്ട് ചെയ്തു.
ചില അറബ് രാജ്യങ്ങള്‍ക്കുവേണ്ടി ഇന്ധനം കടത്തുകയായിരുന്ന വിദേശ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതെന്ന് റംസാന്‍ സിറാഹി പറഞ്ഞു. 7,00,000 ലിറ്റര്‍ ഇന്ധനവുമായി പോവുകായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് നാവികരാണ് കപ്പലിലുണ്ടായിരുന്നത്.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ ഒരു ബ്രിട്ടീഷ് ടാങ്കര്‍ പിടിച്ചെടുത്തിരുന്നു. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് ഇന്ധനം കടത്തുന്നുവെന്നാരോപിച്ച് ജിബ്രാള്‍ട്ടറിനടുത്ത് വച്ച് ഇറാനിയന്‍ ഓയില്‍ ടാങ്കര്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് ഇറാനിയന്‍ കമാന്‍ഡോകള്‍ ബ്രിട്ടീഷ് പതാക വഹിച്ച ടാങ്കര്‍ പിടിച്ചെടുത്തത്.
No comments:
Post a Comment