Latest News

ഉമ്മാസ് കാസര്‍കോടിന് പുതിയ നേതൃത്വം

കാസര്‍കോട്: കലാകാരന്മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട് സൊസൈറ്റി (ഉമ്മാസ)് കാസര്‍കോടിന്റെ പുതിയ ഭാരവാഹികളായി മുഹമ്മദ് കോളിയടുക്കം (പ്രസി), മന്‍സൂര്‍ കാഞ്ഞങ്ങാട് (ജന. സെക്ര), ആദില്‍ അത്തു (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.[www.malabarflash.com]

കലാരംഗത്ത് വര്‍ഷങ്ങളോളം നിറഞ്ഞുനിന്ന നിരവധി കലാകാരന്‍മാര്‍ ഇന്ന് പലതരത്തിലുള്ള അവശത അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത്തരം കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ആവശ്യമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാനും കലാകാരന്മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട് സൊസൈറ്റി ഉമ്മാസ് കാസര്‍കോടിന്റെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

മുഹമ്മദ് കോളിയടുക്കത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള മാപ്പിളകലാ അക്കാദമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഖമറുദ്ദീന്‍ കീച്ചേരി ഉദ്ഘാടനം ചെയ്തു. അസീസ് പുലിക്കുന്ന്, സി.എച്ച് ബഷീര്‍, ഇസ്മായില്‍ തളങ്കര, ജബ്ബാര്‍ കാഞ്ഞങ്ങാട്, കെ.കെ അബ്ദുല്ല പടന്ന, സി.വി മുഹമ്മദ് ചിത്താരി, ഖാലിദ് പള്ളിപ്പുഴ, അബ്ദുല്ല ഉദുമ, ജുനൈദ് മെട്ടമ്മല്‍, ആരിഫ് എട്ടിക്കുളം സംസാരിച്ചു. മന്‍സൂര്‍ കാഞ്ഞങ്ങാട് സ്വാഗതവും ആദില്‍ അത്തു നന്ദിയും പറഞ്ഞു.
മററു ഭാരവാഹികള്‍: ജബ്ബാര്‍ കാഞ്ഞങ്ങാട്, ഖാലിദ് പളളിപ്പുഴ, ഹനീഫ ഇ കെ (വൈസ് പ്രസി), സി.ബി മുഹമ്മദ്, നിസാര്‍ ചാല, സീന കണ്ണൂര്‍ (ജോ. സെക്ര), ഗഫൂര്‍ പളളിപ്പുഴ (ഓഡിറ്റര്‍).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.