Latest News

റെനോയുടെ ട്രൈബര്‍ എംപിവി ഇന്ത്യന്‍ വിപണിയില്‍; വില 4.95 ലക്ഷം മുതല്‍

റെനോ ട്രൈബര്‍ എന്ന് പേരുള്ള ഏഴ് സീറ്റര്‍ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. RXE, RXS, RXT, RXZ എന്നീ നാല് വേരിയന്റുകളിലെത്തുന്ന ട്രൈബറിന് 4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.[www.malabarflash.com]

മോഡേണ്‍ അള്‍ട്രാ രൂപത്തിലുള്ള ട്രൈബറിന്റെ ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും.

പൂര്‍ണമായും ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. സ്‌പോര്‍ട്ടി ഡിസൈനിലുള്ള 3.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡോറിലും മറ്റുമായി യാത്രക്കാര്‍ക്ക് ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്‌പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളം സമ്പന്നമാക്കുന്നു.

പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാവും ട്രൈബറിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ചബോക്സ് ഓപ്ഷനുകള്‍ എംപിവിയില്‍ ഒരുക്കും.

ഇവ കൂടാതെ മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, സ്പീഡ് വാര്‍ണിംഗ് സംവിധാനം, റിവേഴ്സ് സെന്‍സറുകള്‍, എബിഎസ്, മുന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷ സജ്ജീകരണങ്ങളും പുതിയ ട്രൈബറില്‍ കമ്പനി ഒരുക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.