Latest News

മലയാളത്തിന്റെ മഹാനടിമാർ വീണ്ടും ഒന്നിക്കുന്നു: സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ

മ​ല​യാ​ള​ത്തി​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​പ്രി​യ​ ​നാ​യി​ക​മാ​രാ​യ​ ​ശോ​ഭ​ന​യും​ ​ഉ​ർ​വ​ശി​യും​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ​ശേ​ഷം​ ​വീ​ണ്ടും​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്നു.​ സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടി​ന്റെ​ ​മ​ക​ൻ​ ​അ​നൂ​പ് ​സ​ത്യ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ലാ​ണ് ​ഈ​ ​അ​ഭി​ന​യ​ ​പ്ര​തി​ഭ​ക​ളു​ടെ​ ​പു​നഃ​സ​മാ​ഗ​മം.[www.malabarflash.com]

1987​ൽ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഐ.​വി.​ ​ശ​ശി​ ​-​ ​ലോ​ഹി​ത​ദാ​സ് ​കൂ​ട്ടു​കെ​ട്ട് ​ഒ​രു​ക്കി​യ​ ​മു​ക്തി​യി​ലാ​ണ് ​ശോ​ഭ​ന​യും​ ​ഉ​ർ​വ​ശി​യും​ ​ഒ​ടു​വി​ൽ​ ​ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്.​ഐ.​വി.​ ​ശ​ശി​ ​-​ ​ടി.​ ​ദാ​മോ​ദ​ര​ൻ​ ​ടീ​മി​ന്റെ​ ​നാ​ൽ​ക്ക​വ​ല​യും​ ​ജോ​ഷി​ ​-​ ​ക​ലൂ​ർ​ ​ഡെ​ന്നീ​സ് ​ടീ​മി​ന്റെ​ ​ക്ഷ​മി​ച്ചു​ ​എ​ന്നൊ​രു​ ​വാ​ക്കും​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​പി​ടി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശോ​ഭ​ന​യും​ ​ഉ​ർ​വ​ശി​യും​ ​ഒ​ന്നി​ച്ച് ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഉ​ർ​വ​ശി​ ​ഇ​പ്പോ​ൾ​ ​ഒ​മ​ർ​ ​ലു​ലു​വി​ന്റെ​ ​ധ​മാ​ക്ക​യി​ല​ഭി​ന​യി​ച്ച് ​വ​രി​ക​യാ​ണ്. വി​നീത് ശ്രീനി​വാസൻ സംവി​ധാനം ചെയ്ത തി​രയി​ലാണ് മലയാളത്തി​ൽ ശോഭന ഒടുവി​ൽ അഭി​നയി​ച്ചത്.

ദ​ ​വേ​ ​ഫെ​യ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നാ​ണ് ​അ​നൂ​പ് ​സ​ത്യ​ന്റെ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഒ​ക്ടോ​ബ​റി​ൽ​ ​ചെ​ന്നൈ​യി​ൽ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നാ​ണ് ​ദു​ൽ​ഖ​റി​ന്റെ​ ​നാ​യി​ക.​ ​സു​രേ​ഷ് ​ഗോ​പി​യാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.

നി​ഥി​ൻ​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സെ​പ്തം​ബ​ർ​ ​ആ​ദ്യ​വാ​രം​ ​മു​ത​ൽ​ ​സു​രേഷ് ​ഗോ​പി​ ​അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങും.​ ​തു​ട​ർ​ന്നാ​ണ് ​അ​നൂ​പ് ​സ​ത്യ​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യു​ക.

പ്രി​യ​ദ​ർ​ശ​ന്റെ​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ൽ​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​തു​ട​ക്ക​മി​ട്ടു​ ​ക​ഴി​ഞ്ഞു. ശ്രീ​നാ​ഥ് ​രാ​ജേ​ന്ദ്ര​ന്റെ​ ​കു​റു​പ്പ് ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ക​മ്മി​റ്റ് ​ചെ​യ്ത​ ​മ​റ്റൊ​രു​ ​പ്രോ​ജ​ക്ട്.

ഗ്രി​ഗ​റി​ ​ജേ​ക്ക​ബ്,​ ​അ​നു​സി​താ​ര,​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ൻ,​ ​സ​യ​ന​ ​എ​ൽ​സ,​ ​ശ്രി​ത​ ​ശി​വ​ദാ​സ് ​എ​ന്നി​വ​ർ​ ​മു​ഖ്യ​വേ​ഷ​ങ്ങ​ളി​ല​ഭി​ന​യി​ക്കു​ന്ന​ ​ഇ​നി​യും​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​മാ​ണ് ​ദു​ൽ​ഖ​ർ​ ​ആ​ദ്യ​മാ​യി​ ​നി​ർ​മ്മി​ച്ച​ത്.​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​ഡേ​റ്റ് ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.