Latest News

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാഞ്ഞങ്ങാട്ട്; കായിക മേള കണ്ണൂരില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാഞ്ഞങ്ങാട്ടും കായിക മേള കണ്ണൂരിലും നടത്താന്‍ സ്‌കൂള്‍ ക്യുഐപി(ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.[www.malabarflash.com]

നാലുദിവസം നീളുന്ന മേള നവംബര്‍ അവസാന വാരമോ ഡിസംബര്‍ ആദ്യ വാരമോ നടത്തും. കായിക മേള നവംബര്‍ പകുതിയോടെയാവും നടത്തുക. തലശ്ശേരിയാണു പരിഗണനയിലുള്ളത്. 

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നവംബര്‍ ഒന്നുമുതല്‍ 3 വരെ തൃശൂരില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം ഒക്ടോബര്‍ 20 മുതല്‍ 22 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരിക്കും. 

സംസ്ഥാന ടിടിഐ കലോല്‍സവവും അധ്യാപക ദിനവും സെപ്തംബര്‍ 4,5 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.