പെരിന്തല്‍മണ്ണ: കുളത്തില്‍ വീണ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച മാതാവിന് പിറകെ മകളും മരണത്തിനു കീഴടങ്ങി. തിരൂര്‍ക്കാട് അരിപ്രയിലെ ശബാന ഷെറിന്‍ (13) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്.[www.malabarflash.com]
ഈ മാസം 27നു രാവിലെ അരിപ്രയിലെ കുളത്തില്‍ കുളിക്കാന്‍ വന്ന ഉമ്മയും മകളും അപകടത്തില്‍ പെടുകയായിരുന്നു. മകള്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയ മാതാവ് ഷറഫുന്നീസ (32) അന്ന് തന്നെ മരണമടഞ്ഞിരുന്നു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശബാന ഷെറിന്‍ അപകടഘട്ടം തരണം ചെയ്തിരുന്നില്ല.
തിരൂര്‍ക്കാട് അനാഥ ശാലയിലെ അന്തേവാസിയും തിരൂര്‍ക്കാട് എഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയുമാണ് മരിച്ച ശബാന.
മേലെ അരിപ്രയിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാനെത്തിയ ഇവര്‍ അപകടത്തില്‍ പെട്ടതോടെ ഒപ്പമുണ്ടായിരുന്ന ഇളയമകള്‍ 10 വയസ്സുകാരി റജീന സമീപവാസികളെ വിളിച്ചുകൂട്ടിയാണ് രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
കൊപ്പം തിരുവേഗപ്പുറയിലെ ഇമ്പിച്ചി ബാവയാണ് ഷറഫുന്നീസയുടെ ഭര്‍ത്താവ്.എട്ടാം തരം വിദ്യാര്‍ത്ഥിയായ ശബാന ഷെറിന്റെ മരണ വാര്‍ത്ത വലിയ വേദനയോടെയാണ് സഹപാഠികളും അധ്യാപകരും ഉള്‍ക്കൊണ്ടത്.
No comments:
Post a Comment