Latest News

പത്തു ലക്ഷം രൂപയുടെ വിഭവങ്ങളുമായി കാസര്‍കോട് ജില്ലാ സുന്നി നേതാക്കള്‍ കുടഗ് ജില്ലയിലെത്തി

കാസര്‍കോട്: കര്‍ണാടകയുടെ കുടക് മേഖലയെ പ്രളയം വിഴുങ്ങിയപ്പോള്‍ വഴിയാധാരമായത് ആയിരങ്ങള്‍. വീടുകളും ജീവിതോപാധികളും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹ സാന്ത്വനവുമായി കാസര്‍കോട് ജില്ലയില്‍ നിന്നും സുന്നീ നേതാക്കളെയത്തിയത് കുടക് നിവാസികള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു.[www.malabarflash.com]

10 ലക്ഷം രൂപയിലേറെ വില വരുന്ന കനത്ത വിഭവങ്ങളുമായാണ് നേതാക്കളെത്തിയത്. കൊണ്ടങ്കേരി, സിദ്ദാപുരം, നെല്ലിഹുദുക്കേരി ,കൊട്ടുമുടി, ബേത്തിരി, തോര, ചെറിയ പറമ്പ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രളയം തകര്‍ത്ത സ്ഥലങ്ങളും നേതാക്കള്‍ സന്ദര്‍ശിക്കുകയും വിഭവങ്ങള്‍ കൈ മാറുകയുമാണ് ചെയ്യുന്നത്. 

പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാര്‍ സംവിധാവത്തോടൊപ്പം എസ് വൈ എസ് സാന്ത്വനം കൈകോര്‍ക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി.
വീട്ടിലേക്ക് തിരിച്ചുപോകാന്‍ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കിറ്റായി നല്‍കുന്നത് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.
കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, അബ്ദുല്‍ കരീംസഅദി ഏണിയാടി, എസ് വൈ എസ് കാസര്‍കോട് ജില്ലാ നേതാക്കളായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ആവളം, ഹംസ മിസ്ബാഹി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി, ഇസ്മായീല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഹ്മദ് മൗലവി കുണിയ, റസാഖ് സഖാഫി കോട്ടക്കുന്ന്, ഖാദിര്‍ ഹാജി ചേരൂര്‍, അബ്ദുല്‍ ഹമീദ് ഹാജി പള്ളത്തൂര്‍, സ്വാലിഹ് ഹാജി മുക്കോട്, അബ്ദുറഹ്മാന്‍ ഈശ്വരമംഗലം, ഹമീദ് ഹാജി കല്‍പന, ഖാലിദ് ചട്ടഞ്ചാല്‍, അശ്‌റഫ് സഖാഫി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കള്‍ കുടകിലെ പ്രളയ പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ആവശ്യമായ പുനഃരധിവാസത്തിന് രൂപം കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ സഹായം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.