കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പിഡബ്യുഡി സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ടി.ഒ. സൂരജിനെ കൂടാതെ നിർമാണ കന്പനി ആർഡിഎക്സ് പ്രോജക്ട് എംഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ എംഡി ബെന്നി പോൾ, ആർഡിബിഡിസികെ ഉദ്യോഗസ്ഥൻ തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.[www.malabarflash.com]
അഴിമതി, ഗൂഡാലോചന, വഞ്ചന, ഫണ്ട് ദുർവിനിയോഗം എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച കൊച്ചിയിലെ വിജിലൻസ് ഓഫീസിലേക്ക് സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ടി.ഒ. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കുന്പോഴാണ് പാലാരിവട്ടം മേൽപ്പാലത്തിന് കരാർ നൽകിയത്.
മേൽപ്പാലത്തിന്റെ ടെൻഡർ നടപടിമുതൽ അഴിമതി നടന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അനധികൃത സ്വത്തു സന്പാദനക്കേസിൽ നിലവിൽ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്നുണ്ട് ടി.ഒ. സൂരജ്. അടുത്തിടെ സൂരജിന്റെ 11.8 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. സൂരജിന് അനധികൃത സ്വത്തുണ്ടെന്ന് വിജിലൻസും നേരത്തേ കണ്ടെത്തിയിരുന്നു.

No comments:
Post a Comment