Latest News

എരിയാല്‍ ആബിദ് കൊലയടക്കം നിരവധി കേസുകളിലെ പ്രതി പിടിയില്‍

കാസര്‍കോട്: എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ കാസര്‍കോട് എസ്.ഐ. മെല്‍വിന്‍ജോസും സംഘവും അറസ്റ്റ് ചെയ്തു.[www.malabarflash.com] 

പെര്‍വാഡ് ഷംസു(36)വിനെയാണ് കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.

എരിയാലിലെ ആബിദിനെ 2007ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷംസുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2008ല്‍ ഒരു വധശ്രമക്കേസും 2009ല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസും ഷംസുവിനെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലും കേസുണ്ട്. ഷംസു പഴയ ബസ്സ്റ്റാന്റില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ പോലീസ് പിടികൂടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രമോദ് കാലിക്കടവ്, റിജു നടക്കാവ്, പ്രശാന്ത് മടക്കല്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.