വയനാട്: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ ഒരാളെ മണ്ണിനടിയിൽനിന്ന് ജീവനോടെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ടുനിന്ന തെരച്ചിലിനിടെയാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്കു മാറ്റി.[www.malabarflash.com]
പുത്തുമലയിൽനിന്ന് ഏഴു മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിലും തുടരുന്നുണ്ട്.
ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിൽ പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അന്പതു പേർ ഇവിടെ മണ്ണിനടിയിൽ കുടുങ്ങിയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുൾപൊട്ടലുണ്ടായത്.
രണ്ടു എസ്റ്റേറ്റു പാടിയും മുസ്ലിം പള്ളിയും അന്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുൾപൊട്ടിയത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു.

No comments:
Post a Comment