Latest News

ഉദുമയിലെ സി പി എം ബസ് സ്റ്റോപ്; കലക്ടറുടെ നടപടി കോടതിയലക്ഷ്യം : യൂത്ത് ലീഗ്

ഉദുമ: റോഡ് വികസനത്തിന് തടസം നിൽക്കുന്ന ഉദുമയിലെ സി പി എം ബസ് സ്റ്റോപ് ഒരു മാസത്തിനകം പൊളിച്ചു മാറ്റാനുള്ള കോടതി ഉത്തരവ് നിലനിൽക്കെ അതിന് തയ്യാറാകാതെ സ്റ്റേറ്റ് അറ്റോണിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കോടതി വിധി മരവിപ്പിച്ച കലക്ടറുടെ നടപടി കോടതിയലക്ഷ്യമെന്ന് യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.[www.malabarflash.com]

ബസ് ഷെൽട്ടർ പൊളിച്ചുമാറ്റാനുള്ള വ്യക്തമായ കോടതി ഉത്തരവ് നിലനിൽക്കെ കോടതിയുടെ പരിഗണനയിൽ പോലും വരാത്ത റിവ്യു ഹരജിയുടെ പേരിൽ കോടതി വിധി മരവിപ്പിച്ച ജില്ലാ കലക്ടറുടെ നിലപാട് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. 

ഹൈക്കോടതിയെ ധിക്കരിച്ച ജില്ലാ കലക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ബസ് ഷെൽട്ടർ പൊളിച്ചു മാറ്റാനുള്ള കോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. സ്റ്റേറ്റ് അറ്റോർണിയുടെ കത്തിനെയാണ് സ്റ്റേ എന്ന നിലയിൽ കലക്ടറും ഡി വൈ എഫ് ഐ യും പ്രചരിപ്പിക്കുന്നത്. 

കോടതി ഉത്തരവ് നടപ്പിലാക്കാതെ ഡി വൈ എഫ് ഐ യോടൊപ്പം ചേർന്ന് കലക്ടർ നടത്തിയ സ്റ്റേ നാടകം കോടതിയിൽ ചോദ്യം ചെയ്യും, ഉദുമയിൽ അപകടം വിതക്കുന്ന ബസ് ഷെൽട്ടർ പൊളിച്ചു മാറ്റാനുള്ള നിയമ പോരാട്ടം തുടരുമെന്നും യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.