2006 തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.
മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.
മുസ് ലിം ലീഗ് എം.എൽ.എ അബ്ദുൽ റസാഖിന്‍റെ നിര്യാണത്തെ തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. ജില്ല പ്രസിഡന്റ് ഖമറുദ്ദീന്റെ പേരാണ് ലീഗിൽ മുൻതൂക്കമുള്ളത്.
No comments:
Post a Comment