മലപ്പുറം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയായി എം.സി. ഖമറുദ്ദീനെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡൻറാണ് ഖമറുദ്ദീൻ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.[www.malabarflash.com]
നിയമസഭയിലേക്ക് ആദ്യമായാണ് എം.സി. ഖമറുദ്ദീൻ മത്സരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് തെരഞ്ഞെടുപ്പ് ചുമതല. ഒക്ടോബർ ഒന്നിന് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനും തീരുമാനമായി.
മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ തർക്കമുണ്ടായിരുന്നു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലിയുടെ പേരും സ്ഥാനാർഥിയായി പരിഗണനയിലുണ്ടായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിന് പുറത്തുള്ളവർ വേണ്ടെന്നുമുള്ള യൂത്ത് ലീഗ് നിലപാടാണ് തർക്കത്തിനിടയാക്കിയത്. ഇവർ ചൊവ്വാഴ്ച പാണക്കാട്ടെത്തി പ്രതിഷേധിച്ചത് നേരിയ ബഹളത്തിനിടയാക്കിയിരുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അശ്റഫിനെ പരിഗണിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മണ്ഡലത്തിൽ നിന്നുള്ളയാളാണ് അശ്റഫ്. ഇവിടെ സ്വാധീനമുള്ള ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ സമ്മതനുമാണെന്ന് അവർ പറയുന്നു.

കഴിഞ്ഞതവണ 89 വോട്ടിനാണ് അബ്ദുറസാഖ് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനെ തോൽപിച്ചത്. അതിനാൽ പുറത്തുനിന്നുള്ളയാൾ മത്സരിച്ചിട്ട് കാര്യമില്ലെന്ന നിലപാടായിരുന്നു ഒരു വിഭാഗത്തിന്.
No comments:
Post a Comment