ബുധനാഴ്ച രാവിലെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ബൈക്കില്‍ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നവാഫിന്റെ ബൈക്കിന് പിറകില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നവാഫ് റോഡിലേക്ക് തെറിച്ചുവീണു. അതിനിടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ലോറി നവാഫിന്റെ ദേഹത്ത് കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നവാഫിനെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
No comments:
Post a Comment