ന്യൂഡൽഹി: രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.[www.malabarflash.com]
സ്കൂൾ വിദ്യാർഥികളും യുവാക്കളുമടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ-സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ഇ- സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി-കയറ്റുമതി, ഉപയോഗം, സൂക്ഷിക്കൽ, വിതരണം, പരസ്യം എല്ലാം നിരോധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇ-സിഗരറ്റ് നിരോധന ഓർഡിനൻസ് ഈയടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രിമാരുടെ സമിതി പരിശോധിച്ചിരുന്നു.
ഇ-സിഗരറ്റ് നിരോധനവുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിൽ വന്നാൽ നിയമ ലംഘകർക്ക് ഒരുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തേടുമ്പോൾ ഇ-സിഗരറ്റ് നിരോധനം നടപ്പാക്കുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

No comments:
Post a Comment