Latest News

കുടുംബശ്രീ അംഗങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കാന്‍ അഡൂര്‍ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കൂട്ടുകാര്‍

അഡൂര്‍: അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ സാക്ഷരതാക്ലാസ് സംഘടിപ്പിച്ചു. ദേലമ്പാടി സി.ഡി.എസിലെ വിവിധ യൂണിറ്റുകളില്‍പെട്ട മുപ്പത് കുടുംബശ്രീ അംഗങ്ങള്‍ സംബന്ധിച്ചു.[www.malabarflash.com]

ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് അധ്യാപകരായത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നോട്ടീസ്, അപേക്ഷഫോറം, പോസ്റ്റര്‍ മുതലായവ തയ്യാറാക്കല്‍, പ്രസന്റേഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ നൈപുണികളാണ് കുട്ടി അധ്യാപകര്‍ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചത്. 

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍ അധ്യക്ഷത വഹിച്ചു. 

സ്കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി, സ്കൂള്‍ ഐടി കോഡിനേറ്റര്‍ സി.എച്ച്. പ്രഫുല്ലചന്ദ്ര, എ.എം. അബ്ദുല്‍ സലാം മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ എ. ഹാഷിം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.