Latest News

പാലക്കുന്നിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം വെള്ളിയാഴ്ച

പാലക്കുന്ന്: ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ശ്രീ നാരായണ ഗുരുവിന്റെ 164- മത് ജന്മദിനം 13ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. അംബിക ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് പതാക ഉയർത്തും.10 മുതൽ ചിത്ര രചന, ക്വിസ്, പൂക്കള മത്സരങ്ങൾ. 11ന് അംബിക കോളേജിലെയും ഇംഗ്ലീഷ് മീഡിയം സ്കൂളിലെയും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും.[www.malabarflash.com]
2.30ന് സാംസ്കാരിക സമ്മേളനം കെ. കുഞ്ഞിരാമൻ എം എൽ എയുടെ അധ്യക്ഷതയിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരിക്കും. അംബിക കോളേജിലെ മുൻ അധ്യാപകനും ഇടുക്കി ജില്ല കലക്ടറുമായ എച്ച്.ദിനേശനെ ആദരിക്കും. 

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടരായ ഡോ.എ.എം.ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട്‌ കെ.ബാലകൃഷ്ണൻ വിവിധ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ശ്രീകാന്ത് , ഷാനവാസ്‌ പാദൂർ, അംബിക പരിപാലന സമിതി പ്രസിഡണ്ട് സി.എച്ച് .നാരായണൻ എന്നിവർ ആശംസ നേരും. 

വൈകീട്ട് 6ന് നൃത്ത സന്ധ്യയിൽ അംബിക കലാകേന്ദ്രം വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടക്കും. 

മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് നൽകണം.ഫോൺ: 0467 2265049.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.