കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നു ദുബൈ, ഷാർജ മേഖലയിലേക്കുള്ള കാർഗോയ്ക്ക് ഉയർത്തിയ സർചാർജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു. ദുബൈ, ഷാർജ മേഖലയിലേക്കു മാത്രം ഒരു കിലോ കാർഗോയ്ക്ക് 10 രൂപയാണ് എയർ ഇന്ത്യ സർചാർജ് ഉയർത്തിയിരുന്നത്. ഇത് അഞ്ചുരൂപയാക്കി കുറച്ചു. ഇതോടെ കാർഗോ കിലോയ്ക്ക് 48 രൂപ നൽകിയാൽ മതി.[www.malabarflash.com]
എയർ ഇന്ത്യയുടെ നിരക്ക് വർധനവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രണ്ടിടങ്ങളിലേക്കുമുളള വിമാനങ്ങളിൽ കാർഗോ കയറ്റുമതി ഏജൻസികൾ നിർത്തിവയ്ക്കുകയും ചെയ്തു. ഇതേതുടർന്നു യാത്രക്കാരുമായി മാത്രമാണ് ഈ വിമാനങ്ങൾ പുറപ്പെട്ടത്. എയർ ഇന്ത്യയുടെ എഐ 937, എഐ 997 എയർഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 343,ഐഎക്സ് 345,ഐഎക്സ് 351 എന്നീ വിമാനങ്ങളിലുളള കാർഗോ കയറ്റുമതിയാണ് ഏജൻസികൾ നിർത്തിവച്ചിരുന്നത്.
അതേസമയം, കരിപ്പൂരിൽനിന്നു മാത്രം സർചാർജ് വർധിപ്പിച്ച തീരുമാനം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലും എയർ ഇന്ത്യ നടപ്പിലാക്കി. നിരക്ക് പകുതി കുറയ്ക്കുകയും മറ്റുവിമാനത്താവളങ്ങളിൽ പ്രാബല്യത്തിലാക്കുകയും ചെയ്തതോടെ ഏജൻസികൾ അടുത്ത ദിവസം മുതൽ കാർഗോ അയച്ചു തുടങ്ങും.
കരിപ്പൂരിൽനിന്നു ദുബൈയിലേക്കും ഷാർജയിലേക്കും എയർ ഇന്ത്യ ദിവസേന അഞ്ചു വിമാന സർവീസുകളാണു നടത്തുന്നത്. ഓരോ വിമാനത്തിലും മൂന്നു ടണ്‍ പഴം-പച്ചക്കറി ഉൽപ്പന്നങ്ങൾ കയറ്റി അയയ്ക്കുന്നുണ്ടെന്നാണു കണക്ക്.

No comments:
Post a Comment