Latest News

അമിതാഭ്​ ബച്ചന്​ ദാദാസാഹെബ്​ ഫാൽകെ പുരസ്​കാരം

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ അതികായനായ അഭിനേതാവ്​ അമിതാഭ്​ ബച്ചന്​ ദാദാസാഹെബ്​ ഫാൽകെ പുരസ്​കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലക്ക്​ നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച്​ നൽകുന്ന പുരസ്​കാരമാണിത്​.[www.malabarflash.com]

ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്​കാരം എന്നു വിശേഷിപ്പിക്ക​പ്പെടുന്ന പുരസ്​കാരത്തിന്​ ബച്ചനെ തെരഞ്ഞെടുത്തത്​ ഏകകണ്​ഠമായാണെന്ന്​ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ്​ ജാ​വദേകർ അറിയിച്ചു.

1969ൽ ഖ്വാജ അഹമ്മദ്​ അബ്ബാസ്​ സംവിധാനം ചെയ്​ത ‘സാത്​ ഹിന്ദുസ്​ഥാനി’യിലെ അൻവർ അലി എന്ന കഥാപാത്രത്തിലൂടെ സിനിമയിലെത്തിയ അമിതാഭ്​ ബച്ചൻ ആറ്​ പതിറ്റാണ്ട്​ നീണ്ട ചലച്ചിത്ര ജീവിതത്തിനിടയിൽ 190ലേറെ സിനിമകളിൽ വേഷമിട്ടു. മികച്ച നടനുള്ള ദേശീയ പുരസ്​കാരം നാലു തവണ നേടിയ ബച്ചനെ തൻെറ 76ാമത്തെ വയസ്സിൽ തേടിയെത്തിയത്​ ഇന്ത്യൻ സിനിമ മേഖലയിലെ പരമോന്നത അംഗീകാരം.

1942 ഒക്​ടോബർ 11ന്​ പ്രശസ്​ത ഹിന്ദി കവി ഹരിവംശ്​ റായി ബച്ചൻെറയും തേജി ബച്ചൻെറയും മകനായി ഉത്തർ പ്രദേശിലെ അലഹബാദിൽ ജനിച്ച അമിതാഭ്​ ബച്ചൻ അറുപതുകളുടെ അവസാനം ഹിന്ദി സിനിമയിലേക്ക്​ കടന്നുവന്നത്​ ക്ഷുഭിത യൗവനത്തിൻെറ ഭാവതീക്ഷ്​ണതയോടെയായിരുന്നു. പിന്നീട്​ എഴുപതുകളും എൺപതുകളും ഹിന്ദി സിനിമ ലോകം കണ്ടത്​ ക്ഷോഭത്തിൻെറ ഉഛസ്​ഥായിയിൽ ജ്വലിച്ചു നിൽക്കുന്ന നായക കഥാപാത്രങ്ങളിലൂടെ വെള്ളിത്തിര വെട്ടിപ്പിടിക്കുന്ന അമിതാഭ്​ ബച്ചനെയാണ്​.

എഴുപതുകളിൽ ആനന്ദ്​, സഞ്​ജീർ, സൗദാഗർ, ദീവാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചടക്കിയ ബച്ചൻ 75ലെ സൂപ്പർ ഹിറ്റ്​ ചിത്രമായ ‘ഷോലെ’യിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. പിന്നീട്​ ബച്ചൻെറ പടയോട്ടമായിരുന്നു ഹിന്ദി സിനിമയിൽ. ബോളിവുഡിലെ യഥാർത്ഥ സൂപ്പർ സ്​റ്റാറായി ബിഗ്​ ബി മാറി.
1973ൽ ‘നമക്​ ഹറാം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഫിലിം ഫെയർ പുരസ്​കാരം നേടിയ ബച്ചൻ ‘അമർ അക്​ബർ ആൻറണി (1977), ഡോൺ (1978), ഹം (1990), ബ്ലാക്ക്​ (2005), പാ (2010) എന്നീ വർഷങ്ങളിൽ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്​കാരത്തിന്​ അർഹനായി. 1990ൽ ‘അഗ്​നിപഥ്​’ലെ വേഷത്തിന്​ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്​കാരം നേടിയ ബച്ചൻ ‘ബ്ലാക്ക്​’ (2005), പാ (2009), പികു (2015) എന്നീ വർഷങ്ങിലും ദേശീയ പ​ുരസ്​കാരം ആവർത്തിച്ചു.

1984ൽ പത്​മശ്രീ നൽകിയ രാജ്യം ബച്ചനെ 2001ൽ പത്​മഭൂഷണും 2015ൽ പത്​മവിഭൂഷണും നൽകി ആദരിച്ചു. 1984ൽ അലഹബാദ്​ മണ്ഡലത്തിൽനിന്ന്​ കോൺഗ്രസ്​ പാർട്ടിയുടെ പ്രതിനിധിയായി ലോക്​സഭാംഗവുമായി.

സമാജ്​വാദി പാർട്ടി രാജ്യസഭാംഗവും ഒരു കാലത്ത്​ ഹിന്ദി സിനിമയിലെ ശ്രദ്ധേ നടിയുമായിരുന്ന ജയാ ബച്ചനാണ്​ ഭാര്യ. ഹിന്ദി സിനിമയിലെ യുവതാരം അഭിഷേക്​ ബച്ചനും എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ശ്വേതാ ബച്ചനുമാണ്​ മക്കൾ. ലോക സുന്ദരിയും പ്രശസ്​ത നടിയുമായ ഐശ്വര്യ റായിയാണ്​ മരുമകൾ. മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുമായുള്ള അടുപ്പം ബച്ചനെ ഇടക്കാലത്ത്​ രാഷ്​ട്രീയത്തിലുമെത്തിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.