Latest News

പാകിസ്​താനിലും ഉത്തരേന്ത്യയിലും ഭൂചലനം; 19 മരണം, മുന്നൂറോളം പേർക്ക്​ പരിക്ക്​

ജമ്മു കശ്​മീർ / ലാഹോർ: ഇന്ത്യ-പാക് അതിർത്തിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂചലനത്തിൽ പാകിസ്താനിൽ 19 പേർ മരിച്ചു. മൂന്നൂറോളം പേർക്ക്​ പരിക്കേറ്റു.[www.malabarflash.com]

വൈകുന്നേരം 4.30ഓടെയാണ്​ റിക്​ടർ സ്​കെയിലിൽ 6.3 തീവ്രത​ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

പാകിസ്​താനിലെ ഝലം നഗരത്തിൽ 22 കിലോമീറ്റർ ദൂരേക്ക്​ പ്രകമ്പനം അനുഭവപ്പെട്ടു. മിറാപൂരിലാണ്​ ഏറ്റവും നാശനഷ്​ടങ്ങളുണ്ടായത്​. പലയിടങ്ങളിലും റോഡുകൾ പിളർന്ന്​ ഗർത്തങ്ങൾ രൂപപ്പെട്ടു.

ഇന്ത്യയിൽ ആളപായം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഡൽഹി, ഡെറാഡൂൺ, ചണ്ഡീഗഢ്, നോയിഡ​ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.