ആലപ്പുഴ: അരൂർ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആദ്യ നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അഞ്ചാം ദിനമായ വെളളിയാഴ്ച എൽഡിഎഫ് സ്ഥാനാർഥി മനു സി. പുളിക്കലാണ് സഹവരണാധികാരിയായ പട്ടണക്കാട് ബിഡിഒയ്ക്ക് ഉച്ചയ്ക്കു രണ്ടോടെ നാമനിർദേശ പത്രിക സമർപ്പിച്ചത്.[www.malabarflash.com]
പുളിക്കൽ സിറിയക് ഏബ്രഹാമിന്റെയും ആലീസ് സിറിയക്കിന്റെയും മകനാണ് മുപ്പത്താറുകാരനായ ഇദ്ദേഹം. ഭാര്യ റോഷൻ തോമസ്, മകൾ അന്ന എം. പുളിക്കൽ.
ഈ മാസം 30നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. നാലാം ശനിയാഴ്ചയായതിനാൽ 28നും ഞായറാഴ്ച ആയതിനാൽ 29നും പത്രിക സ്വീകരണമുണ്ടാകില്ല.
വരണാധികാരിയായ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, സഹവരണാധികാരിയായ പട്ടണക്കാട് ബിഡിഒ എന്നിവരുടെ കാര്യാലയങ്ങളിൽ പത്രിക നൽകാം. രാവിലെ 11 മുതൽ മൂന്നു വരെയാണു പത്രിക സമർപ്പണത്തിനുള്ള സമയം.
മനുവിന് ആറു ലക്ഷം രൂപയുടെ ആസ്തി
ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച മനു സി. പുളിക്കലിന്റെ കൈയിലുള്ളത് 1,210 രൂപ. ഭാര്യ റോഷൻ തോമസിന്റെ കൈയിൽ 635 രൂപയും രണ്ടാം ആശ്രിതയായ അമ്മ ആലീസ് സിറിയക്കിന്റെ കൈയിൽ 1,500 രൂപയുമുണ്ട്. സ്ഥാനാർഥിക്ക് 5,97,168.74 രൂപയുടെയും ഭാര്യയ്ക്കു 16,37,972.80 രൂപയുടെയും ആസ്തിയുണ്ട്.

No comments:
Post a Comment