ബംഗളൂരു: എടിഎമ്മിൽ നിറയ്ക്കാനുള്ള പണവുമായി മുങ്ങിയ വാൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശി പവൻ(23) ആണ് അറസ്റ്റിലായത്. 99 ലക്ഷം രൂപയുമായി മുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം 4.10 ഓടെ ബംഗളൂരു നഗരത്തിലെ കമ്മനഹള്ളിയിലായിരുന്നു സംഭവം.[www.malabarflash.com]
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വാനിലെത്തി ഇവിടുത്തെ ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ വാനിൽ അവശേഷിച്ചിരുന്ന പണവുമായി ഡ്രൈവർ മുങ്ങുകയായിരുന്നു. വാഹനത്തിൽ മൂന്നു ഗണ്മാൻമാരുണ്ടായിരുന്നുവെങ്കിലും ഇവർ ജീവനക്കാർക്കൊപ്പം പണവുമായി എടിഎമ്മിനുള്ളിലായിരുന്നു.
പുറത്തുനിർത്തിയിട്ടിരുന്ന വാനുമായി പവൻ പോകുന്നതു കണ്ടെങ്കിലും റോഡിലെ തിരക്ക് മൂലം നീക്കിയിടാനാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ, അതിവേഗത്തിൽ പവൻ വാനുമായി കടന്നതോടെ അംഗരക്ഷകർ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. തുടർന്ന് വിവരം ബാനസവാഡി പോലീസിൽ അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയിൽ നഗരം അരിച്ചുപെറുക്കിയ പോലീസ് സംഘം ലിംഗരാജപുരത്തിനടുത്തു വാൻ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. വാനിനുള്ളിലെ ചെസ്റ്റ് ലോക്കർ തുറക്കാനാവാത്തതിനാൽ ഇതിലെ പണം പവന് എടുക്കാനായില്ല.

No comments:
Post a Comment