ന്യൂഡൽഹി: വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ ഉള്ളിയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു. ഉള്ളി സംഭരിക്കുന്നതിനു വ്യാപാരികൾക്കു നിയന്ത്രണവും ഏർപ്പെടുത്തി.[www.malabarflash.com]
ചെറുകിട വ്യാപാരികൾക്കു 100 ക്വിന്റൽ വരെയും മൊത്തക്കച്ചവടക്കാർക്ക് 500 ക്വിന്റൽ വരെയും സംഭരിക്കാൻ മാത്രമേ അനുമതിയുള്ളൂവെന്ന് കൺസ്യൂമർ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവയ്പ് തടയാൻ സംസ്ഥാനസർക്കാരുകൾക്കു നടപടിയെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ശരാശരി കയറ്റുമതി വിലയ്ക്കു താഴെയുള്ള നിരക്കിൽ ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും ഉള്ളി കയറ്റുമതി ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അടുക്കളകളിലെ അത്യാവശ്യസാധനമായ ഉള്ളിയുടെ വില കഴിഞ്ഞമാസം മുതലാണ് ഉയർന്നുതുടങ്ങിയത്. വില നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളൊന്നും ഫലപ്രദമായതുമില്ല.
ഉള്ളിക്കൃഷി വ്യാപകമായുള്ള മഹാരാഷ്ട്രയിലും കർണാടകയിലും അനുഭവപ്പെട്ട പ്രളയമാണ് വില വർധനയ്ക്കു പ്രധാനകാരണം.

No comments:
Post a Comment