ഗുവാഹത്തി: ആസാമിലെ ദേശീയ പൗരത്വ പട്ടികയിൽനിന്നും പുറത്തായ 19 ലക്ഷം പേരിൽ പ്രതിപക്ഷ എംഎൽഎയും. സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ (എയുഡിഎഫ്) അനന്ത കുമാർ മാലോ എംഎൽഎയാണ് പൗരത്വ പട്ടിയിൽനിന്ന് പുറത്തായത്.[www.malabarflash.com]
സർക്കാർ ഇന്നു പ്രസിദ്ധീകരിച്ച പട്ടികയിൽ തന്റെ പേരില്ലെന്ന് അനന്ത കുമാർ മാലോ പറഞ്ഞു. 3.11 കോടി ജനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.
അന്തിമപട്ടികയിൽ പേരില്ലെങ്കിലും ഇവരെ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയിൽ പേരില്ലാത്തവർക്ക് വിദേശികൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിൽ പരാതി നൽകാം. തെറ്റായ രീതിയിൽ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാം. ഇതിനായി 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതിർത്തിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിലൂടെയും കുടിയേറ്റത്തിലൂടെയും ആസാമിലെ ജനങ്ങളുടെ എണ്ണം കൂടിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 2013ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

No comments:
Post a Comment