തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾ അഴിക്കുള്ളിലാകും. മോട്ടോർ വാഹന നിയമഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാലും മോട്ടോർ വാഹന നിയമപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നൽകിയ രക്ഷിതാവിന് 25,000 രൂപ പിഴയും മൂന്നു വർഷം തടവുശിക്ഷയും കിട്ടും.[www.malabarflash.com]
ഇതിനു പുറമെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്കു റദ്ദാക്കും. വാഹനമോടിച്ച കുട്ടിക്കു ലൈസൻസ് ലഭിക്കണമെങ്കിൽ 25 വയസ് വരെ കാത്തിരിക്കേണ്ടിവരും. മാത്രമല്ല തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല കുറ്റം ചെയ്തതെന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്. ഇതടക്കം ഗതാഗതക്കുറ്റങ്ങൾക്ക് ഉയർന്ന പിഴയും ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പിഴ വർധിപ്പിച്ചതു റോഡപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 വർഷത്തിനു ശേഷമാണ് ഇത്തരത്തിൽ വിപുലമായ ഭേദഗതികൾ കൊണ്ടുവന്നിട്ടുള്ളത്.

2019 ഏപ്രിൽ മുതൽ ജൂണ്‍ വരെ 14076 അപകടങ്ങളാണു സംസ്ഥാനത്തുണ്ടായത്. ഈ അപകടങ്ങളിൽ 1,203 പേരാണ് മരിച്ചത്.
പ്രതിവർഷം ശരാശരി 45,000 അപകടങ്ങളിൽ 4,500 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ നിയമവും പിഴയും കർശനമാക്കാതെ സർക്കാരിനു മുന്നിൽ മറ്റ് പോംവഴികളില്ലെന്നും മന്ത്രി അറിയിച്ചു.

No comments:
Post a Comment