കാസര്‍കോട്: നുളളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂഡ്ലുവിലെ സന്തോഷി(20)നെയാണ് പ്രിന്‍സിപ്പല്‍ എസ്ഐ മെല്‍വിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കേസിലെ മറ്റുപ്രതികളായ ബട്ടംപാറയിലെ മഹേഷ്, പ്രശാന്ത് എന്നിവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് നുള്ളിപാടി കെയര്‍വെല്‍ ആശുപത്രിയില്‍ ഒരുസംഘം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്. ള്ളിയത്തടുക്കയില്‍ വെച്ച് ജെപി കോളനിയിലെ പവന്‍, സച്ചിന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ആശുപത്രിയില്‍ എത്തി അക്രമം അഴിച്ചു വിട്ടത്.
ഡോക്ടറുടെ കാബിന്‍ തകര്‍ക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പോലീസെത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചാണ് പോലീസ് അക്രമിസംഘത്തെ തിരിച്ചറിഞ്ഞത്.
No comments:
Post a Comment