തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് മൈസൂരുവിലേക്ക് പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. നിലവിലെ കൊച്ചുവേളി- ബംഗളൂരു ട്രെയിന്‍ മൈസൂരുവിലേക്ക് നീട്ടുകയാണ് ചെയ്യുക. ട്രെയിനിന്റെ കന്നിയാത്ര ഈമാസം 26നുണ്ടാവും.[www.malabarflash.com]
ഇപ്പോള്‍ കേരളത്തില്‍ നിന്നു മൈസൂരുവിലേക്കു പോകണമെങ്കില്‍ ബസില്‍ യാത്രചെയ്യണം. അല്ലെങ്കില്‍ ബെംഗളൂരുവില്‍ ട്രെയിനിറങ്ങി പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് 26 മുതല്‍ മാറ്റം വരുന്നത്.
കൊച്ചുവേളി- ബെംഗളൂരു പ്രതിദിന ട്രെയിനിന്റെ സമയക്രമം മാറ്റാതെയാണ് 139 കിലോമീറ്റര്‍ അകലെയുളള മൈസൂരുവിലേക്കു നീട്ടുന്നത്. ബംഗളൂരുവിനും മൈസൂരുവിനുമിടയില്‍ മാണ്ഡ്യയില്‍ സ്‌റ്റോപ്പുണ്ടാകും.
വൈകിട്ട് 4.45ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവില്‍ നിന്നു പുറപ്പെട്ട് വൈകിട്ട് 4.35നു ബംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലെത്തും.

No comments:
Post a Comment