ഉദുമ: ബേക്കൽ ഉപജില്ലാ കായികമേള സംഘാടക സമിതി രൂപവത്കരണ യോഗം ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ലക്ഷ്മി ബാലൻ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പ്രഭാകരൻ തെക്കേക്കര,കെ. സന്തോഷ്കുമാർ ,കോട്ടിക്കുളം കുറുംബഭഗവതി ക്ഷേത്ര സ്ഥാനികൻ കണ്ണൻ കാരണവര്‍,ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ രാമചന്ദ്രൻ,പ്രധാനാധ്യാപിക ശോഭ കല്ലത്ത്, എ.വി. ബിന്ദു എന്നിവർ സംസാരിച്ചു
കെ.എ. മുഹമ്മദാലി (ചെയർമാൻ) ശോഭ കല്ലത്ത് (കൺവീനർ) ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ശ്രീധരൻ (ഖജാൻജി) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.
കെ.എ. മുഹമ്മദാലി (ചെയർമാൻ) ശോഭ കല്ലത്ത് (കൺവീനർ) ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ശ്രീധരൻ (ഖജാൻജി) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഒക്ടോബര്‍ 25 മുതല്‍ 27 വരെയാണ് കായികമേള നടക്കുക.
No comments:
Post a Comment