പെരിയ: ലോക വിനോദസഞ്ചാര ദിനാഘോഷത്തോടനുബന്ധിച്ച് കേരള കേന്ദ്രസര്‍വ്വകലാശാല ടൂറിസം പഠന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ക്യാപസില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.[www.malabarflash.com]
ടൂറിസവും ജോലിയും-എല്ലാവര്‍ക്കും മെച്ചപ്പെട്ട ഭാവി എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്ടെ ടൂറിസത്തിന്റെ വ്യാപ്തിയെകുറിച്ചും ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കുള്ള പരിമിതികളും, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളെകുറിച്ചും നയങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ടൂറിസം പഠനവകുപ്പ് അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിബി. പി. എസ്. സ്വാഗതം പറഞ്ഞു. രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അക്കാദമിക് ഡീന്‍ പ്രൊഫ. ടി. മോഹന്‍ ബാബു എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഡോ. നാഗരാജ് ശര്‍മ്മ ശില്‍പശാലയുടെ പ്രാധാന്യത്തെകുറിച്ച് വിശദീകരിച്ചു. ശ്രീ. മുഹമ്മദ് അഷ്‌റഫ് ബി. എ. നന്ദിരേഖപ്പെടുത്തി.
ട്രാവല്‍, ടൂറിസം അനുബന്ധ വ്യവസായങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരും അധ്യാപകരും ശില്‍പശാലയില്‍ പങ്കെടുക്കുകയും ടൂറിസം സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
കാസര്‍കോട് ഡി.ടി.പി.സി. സെക്രട്ടറി ശ്രീ. ബിജു രാഘവന്‍, ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ശ്രീ. സൈഫുദ്ദീന്‍, കോഴിക്കോട്, അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് മേധാവി ശ്രീ. കണ്ണന്‍, വയനാട് റിസര്‍ച്ച് ഫൗണ്ടേഷനിലെ ശ്രീ. എം. എസ്. സ്വാമിനാഥന്‍, പാലക്കായംതട്ട് ടൂറിസം ആന്റ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം എം.ഡി. ശ്രീ. മുഹമ്മദ് നയീഫ് ശ്രീ. അനില്‍കുമാര്‍, ശ്രീ. രാജീവന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment