ഭോപ്പാൽ: മുട്ടയും പാലും ഒന്നിച്ച് വിൽക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ രംഗത്ത്. ബിജെപി എംഎൽഎ രാമേശ്വർ ശർമ്മയാണ് ഈ ആവശ്യവുമായി നിവേദനം നൽകിയിരിക്കുന്നത്. പാൽ വിൽക്കുന്ന കടകളും മുട്ടയും കോഴിയും വിൽക്കുന്ന കടകളും തമ്മിൽ നിശ്ചിത അകലം വേണം.[www.malabarflash.com]
മതപരമായ ചടങ്ങുകൾക്ക് പശുവിൻ പാൽ ഉപയോഗിക്കുന്നത് കൊണ്ട് മുട്ട അതോടൊപ്പം വയ്ക്കുന്നത് ശരിയല്ല. വ്രതനിഷ്ഠയുള്ളവരും പശുവിൻ പാൽ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇങ്ങനെയുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് കണ്ടുവരുന്നത്. ഇത് തിരുത്തണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു.
മധ്യപ്രദേശിൽ അടുത്തിടെ സർക്കാർ മുൻകൈയെടുത്താണ് മുട്ടയും പാലും വിൽക്കുന്ന കടകൾ തുറന്നത്. ജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുക, സ്ത്രീകൾക്ക് വരുമാന മാർഗം നലൽകുക എന്നിവ കണക്കിലെടുത്ത് ഒരു ചെറുകിട പദ്ദതിയായാണ് ഭോപ്പാലിലെ വൈശാലി നഗറിൽ സർക്കാർ ഇത് ആരംഭിച്ചത്.

ജനങ്ങൾക്ക് ഈ പദ്ദതിയിലൂടെ ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണവകുപ്പ് മന്ത്രി ലകാൻ സിങ് പറഞ്ഞിരുന്നു. അലിരാഗ്പൂർ, ജാബുവ എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന കടക്നാഥ് ചിക്കനും ഇവിടെ വിൽക്കുന്നുണ്ട്.
No comments:
Post a Comment