Latest News

ട്രംപുമായി രഹസ്യബന്ധം അവകാശപ്പെട്ട ബ്ലൂ ഫിലിം നടിക്ക് 4.5 ഡോളര്‍ നഷ്ടപരിഹാരം

വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടായിരുന്നതായി അവകാശപ്പെട്ട ബ്ലൂ ഫിലിം നടി സ്റ്റോമി ഡാനിയല്‍സിന് നാലര ലക്ഷം ഡോളര്‍ ( 3.15 കോടി രൂപ) നഷ്ടപരിഹാരം.[www.malabarflash.com] 

കഴിഞ്ഞ വര്‍ഷം തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അന്യായമാണെന്നും ചൂണ്ടിക്കാട്ടി സ്റ്റോമി നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാര വിധി.

ഒഹായോയിലെ കൊളംബസ് നഗരത്തില്‍ നിശാക്ലബ്ബില്‍ കാണികളിലൊരാളെ ദേഹത്തു തൊടാന്‍ അനുവദിച്ചെന്ന് ആരോപിച്ചായിരുന്നു സ്റ്റോമിയെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നത്. സിറെന്‍സ് സ്ട്രിപ്പ് ക്ലബ്ബില്‍ സ്ട്രിപ്പറായി ജോലി ചെയ്യുകയായിരുന്നു സ്‌റ്റോമി.

അര്‍ധനഗ്‌നയായി ഡാന്‍സ് ചെയ്യുന്നതിനിടെ ക്ലബ്ബിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നെന്ന് സ്റ്റോമിയുടെ അഭിഭാഷകന്‍ പറഞ്ഞു. ക്ലബ്ബിലുണ്ടായിരുന്ന ഡിറ്റക്ടീവുകളില്‍ ഒരാളെയും സ്റ്റോമി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്നും പോലീസ് ആരോപിച്ചു. നടപടി വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ ഇവരെ വിട്ടയക്കുകയായിരുന്നു.

2006-ല്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ഡൊണാള്‍ഡ് ട്രംപി താനുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് അവകാശപ്പെടുന്ന നടിയാണ് ഇവര്‍. ബന്ധം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ട്രംപ് തനിക്കു പണം നല്‍കിയെന്നും കരാര്‍ പ്രകാരം 13,000 ഡോളര്‍ തനിക്ക് ലഭിച്ചെന്നും സ്റ്റോമി പിന്നീട് പറഞ്ഞിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.