Latest News

മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; ദേശീയ സെക്രട്ടറിയെ തടഞ്ഞുവെച്ചു, ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനുനേരെ കൈയേറ്റം

മഞ്ചേശ്വരം: സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​പി​ന്നാ​ലെ മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. ഉ​പ്പ​ള​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ല്‍.​ഗ​ണേ​ഷി​നെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. സം​ഘ​ര്‍​ഷാ​വ​സ്ഥ ചി​ത്രീ​ക​രി​ക്കാ​നെ​ത്തി​യ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സം​ഘ​ത്തി​നു​നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യി.[www.malabarflash.com]

കാ​മ​റാ​മാ​ന്‍ സു​നി​ല്‍ കു​മാ​റി​ന് മ​ര്‍​ദ​ന​മേ​റ്റു. കാ​മ​റ​യ്ക്കും കേ​ടു​പാ​ട് വ​രു​ത്തി. എൽ ഗണേഷിനെ പ്രവർത്തകർ തടഞ്ഞുവച്ചത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ വാതിലുകളടക്കം പൂട്ടിയാണ്. ഈ ദൃശ്യങ്ങൾ ഒരു ജനാല വഴി പകർത്താൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പ്രവർത്തകർ ഓടിപ്പാഞ്ഞെത്തി വള‍ഞ്ഞിട്ട് മർദ്ദിച്ചത്. 'ആരാണ് പാർട്ടിയ്ക്കുള്ളിലെ ഈ ഭിന്നത നിങ്ങൾക്ക് ചോർത്തിയത്' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കൃത്യമായ പേര് പറയണമെന്നാവശ്യപ്പെട്ട് സുനിൽ കുമാറിനെ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു.

കാ​ല​ങ്ങ​ളാ​യി ബി​ജെ​പി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര​വ​ധി നേ​താ​ക്ക​ളെ ത​ഴ​ഞ്ഞാ​ണ് ആ​ര്‍​എ​സ്എ​സി​ന്‍റെ മാ​ത്രം നോ​മി​നി​യാ​യ ര​വീ​ശ ത​ന്ത്രി​യെ തു​ട​ര്‍​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ​ത​വ​ണ വി​ജ​യ​ത്തോ​ട​ടു​ത്ത മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ വി​ജ​യ​മു​റ​പ്പി​ക്കാ​ന്‍ കാ​ലേ​ക്കൂ​ട്ടി പ​രി​ശ്ര​മം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​വും വി​കാ​ര​വും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. 

മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഒ​ന്നി​ലേ​റെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ള്‍ പാ​ര്‍​ട്ടി​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.