Latest News

ലക്ഷറി കാറുകളുടെ എംബ്ലം മോഷണം: കൗമാരക്കാർ പിടിയിൽ

കോഴിക്കോട്: ലക്ഷറി കാറുകളുടെ എംബ്ലം മോഷ്ടിച്ച കേസിൽ നാല് കൗമാരക്കാർ പൊലീസ് പിടിയിലായി. പന്തീരാങ്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് എസ്.എസ്.എൽ.സി പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്നവർ പിടിയിലായത്.[www.malabarflash.com]

പെരുമണ്ണ, വെള്ളായിക്കോട് ഭാഗങ്ങളിലുള്ള കാറുകളുടെ എംബ്ലങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടമായത്. വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് എംബ്ലം അഴിച്ചെടുക്കുകയായിരുന്നു.

മോഷണം നടന്ന വീടുകളിലൊന്നിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് കുട്ടികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. യു ട്യൂബ് വഴിയാണത്രേ കുട്ടികൾക്ക് എംബ്ലം അഴിച്ചെടുക്കുന്നതിന്റെ പരിശീലനം ലഭിച്ചത്.

രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പോലീസ് കുട്ടികളെ ഗുണദോഷിച്ച് വിടുകയായിരുന്നു. ബൈക്കുകൾ ഉൾപടെ വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച വിദ്യാർത്ഥികളെ ആഴ്ചകൾക്ക് മുമ്പ് പോലീസ് പിടികൂടിയിരുന്നു. കുട്ടികളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അശ്രദ്ധ ഇത്തരം സംഭവങ്ങൾ വർദ്ദിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.