പാലക്കുന്ന് : നാട്ടിലെ യുവ കലാകാരൻമാർ പിന്നണിയിലും വനിതകൾ മാത്രം അഭിനയിച്ചും അരങ്ങ് തകർത്ത നാടകം കാണികൾക്കു പുത്തൻ അനുഭവമായി.[www.malabarflash.com]
ദീലീപ് ചിലങ്ക സംവിധാനം ചെയ്ത കണ്ടാമൃഗം എന്ന നാടകത്തിന് ഓണാഘോഷത്തിന്റെ ഭാഗമായി സംഘചേതന കുതിരക്കോടാണ് വേദിയൊരുക്കിയത്.
വിശ്വപ്രശസ്ത നാടകകൃത്ത് യൂജിൻ ഐനോസ്‌കോ 1959ൽ രചിച്ച കാണ്ടാമൃഗം എന്ന നാടകം നാട്ടിൻപുറ തനിമയിൽ മൊഴിമാറ്റം ചെയ്താണ് ദിലീപ് അരങ്ങിലെത്തിച്ചത്. മനീഷ കുതിരക്കോട് സഹ സംവിധായികയായി.
റോജ, ശോഭ, ഗോപിക ബാലൻ, പ്രീതി കുഞ്ഞമ്പു, പൂർണിമ, സരോജിനി, ജയന്തി കൃഷ്ണൻ, ലക്ഷ്‌മി ഗോവിന്ദൻ, കാഞ്ചന തുടങ്ങിയവർ വേഷമണിഞ്ഞു.
നിശാന്ത്, ജിജേഷ് , ജിബിൻ ലാൽ, സുനിൽ രാജ്, മല്ലേഷ്, കൃഷ്ണ പ്രിയേഷ്, രതീഷ്, സംഗീത് ഗോപാൽ, അജിത് രാമചന്ദ്രൻ തുടങ്ങിയവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്.
No comments:
Post a Comment