Latest News

കാസർകോട്ടെ സ്വകാര്യ ആശുപത്രിക്ക് നേരെ അക്രമം

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്ക് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. നുള്ളിപ്പാടിയിലെ കെയർവെൽ ആശുപത്രിക്ക് നേരെയാണ് ഒരു സംഘം അക്രമം അഴിച്ചുവിട്ടത്.[www.malabarflash.com] 

ബൈക്ക് അപകടത്തില്‍പെട്ട രണ്ട് യുവാക്കളെ ആശുപത്രിയിര്‍ കൊണ്ടുവന്നിരുന്നു. അവര്‍ക്കൊപ്പം വന്ന ചിലരാണ് ആക്രമം അഴിച്ച് വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഡോക്ടരുടെ മുറിയുടെ ഗ്ലാസ് അടിച്ച് തകര്‍ത്ത ശേഷം ഭീകരമായി ആക്രമം അഴിച്ച് വിടുകയായിരുന്നു. രോഗികളെ കിടത്തിയ മുറിയിലും സംഘം അഴിഞ്ഞാടി. അക്രമം കണ്ട് ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകരും ഭയന്നോടി.

സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം സംഘത്തിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യം പോലീസ് പരിശോധിച്ച് വരികയാണ്. സ്ഥലത്ത് സംഘടിച്ചവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. 

കൊലക്കേസ് പ്രതി അടക്കമുള്ളവർ അക്രമിസംഘത്തിലുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. നുള്ളിപ്പാടിയിലെ ഓട്ടോ ഡ്രൈവറും കൊലക്കേസ് പ്രതിയും തമ്മിലുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്. അപകട സംഭവവുമായി ബന്ധപ്പെട്ടാണ് കൊലക്കേസ് പ്രതി ആശുപത്രിയിലെത്തിയത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.