Latest News

സൗദിയിൽ എണ്ണശാലകളിലേക്ക്​ ഹൂതി ആക്രമണം

ദ​മ്മാം: സൗ​ദി​യി​ലെ ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ ര​ണ്ട്​ സം​സ്​​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ നേ​രെ യ​മ​നി​ലെ ഹൂ​തി​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ. ദ​മ്മാ​മി​ന​ടു​ത്ത അ​ബ്​​ഖൈ​ക്കി​ലെ അ​രാം​കോ പ്ലാ​ൻ​റി​ലേ​ക്കും ഖു​റൈ​സി​ലെ എ​ണ്ണ​പ്പാ​ട​ത്തേ​ക്കു​മാ​ണ്​ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു​മ​ണി​യോ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.[www.malabarflash.com] 

ര​ണ്ടി​ട​ത്തും വ​ലി​യ അ​ഗ്​​നി​ബാ​ധ ഉ​ണ്ടാ​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ത്തോ​ളം ഡ്രോ​ണു​ക​ളാ​ണ്​ അ​രാം​കോ ല​ക്ഷ്യ​മാ​ക്കി​യെ​ത്തി​യ​ത്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ സം​സ്ക​ര​ണ ശാ​ല​യാ​ണ് അ​ബ്ഖൈ​കി​ലേ​ത്​‍. ദ​മ്മാ​മി​ന​ടു​ത്ത ദ​ഹ്റാ​നി​ല്‍നി​ന്ന്​ 60 കി.​മീ അ​ക​ലെ​യാ​ണി​ത്. തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി 190 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഖു​റൈ​സി​ലെ എ​ണ്ണ​പ്പാ​ട​ത്തേ​ക്കാ​യി​രു​ന്നു മ​റ്റൊ​രു ആ​ക്ര​മ​ണം‍.

അ​രാം​കോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2000 കോ​ടി ബാ​ര​ൽ എ​ണ്ണ​യു​ടെ ക​രു​ത​ൽ​ശേ​ഖ​ര​മു​ണ്ട്​ ഖു​റൈ​സി​ൽ. പ്ര​തി​ദി​നം പ​ത്തു ല​ക്ഷം ബാ​ര​ൽ അ​സം​സ്കൃ​ത എ​ണ്ണ ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. 

പു​ല​ര്‍ച്ച 4.15നാ​ണ്​ ര​ണ്ടി​ട​ങ്ങ​ളി​ലും ഡ്രോ​ണു​ക​ള്‍ പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഹൂ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സ​വും ഹൂ​തി​ക​ള്‍ അ​രാം​കോ​ക്ക് നേ​രെ ആ​ക്ര​മ​ണ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്ന​താ​യി സൗ​ദി​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ജോ​ൺ അ​ബി​സി​ദ്​ വ്യ​ക്​​ത​മാ​ക്കി. സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പു​ല​ർ​ച്ച തു​ട​ർ​ച്ച​യാ​യി സ്​​ഫോ​ട​ന ശ​ബ്​​ദം കേ​ട്ട ഉ​ട​ൻ അ​ബ്ഖൈ​ക്​ പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ളു​ക​ൾ ദ​മ്മാം മേ​ഖ​ല​യി​ലേ​ക്ക്​ മാ​റി​യ​താ​യി പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി​ക​ൾ പ​റ​ഞ്ഞു. ഗ്യാ​സ്​ ലീ​ക്ക്​ ഉ​ണ്ടാ​വു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചാ​ണ്​ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ദ​മ്മാ​മി​ലേ​ക്ക്​ സ​ഞ്ച​രി​ച്ച​ത്.

രാ​വി​ലെ അ​ഞ്ച​ര​യാ​യ​പ്പോ​ഴേ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ബ്​​ഖൈ​ക്​ ടൗ​ണി​ൽ​നി​ന്ന്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ പ്ലാ​ൻ​റ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.