Latest News

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം ഞായറാഴ്ച തുടങ്ങും

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംതോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 33 ാം വാര്‍ഷികം ഞായറാഴ്ച രാത്രി 9 മണിക്ക് എരോല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യു.[www.malabarflash.com]

മഗ്‌രിബ് നമസ്‌ക്കാരാനന്തരം പി. അബ്ദുല്‍റഹിമാന്‍ ഹാജി പതാക ഉയര്‍ത്തും. സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. വൈ. കുഞ്ഞഹമ്മദ് സഅദി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും.
ഹുസൈന്‍ ഹിമമി, പൈച്ചാര്‍ അബ്ദുല്ല ഹാജി, റശീദ് മൊട്ടയില്‍, പി. അബ്ബാസ്, അബ്ദുല്‍ ഖാദിര്‍ ആലി തുടങ്ങിയവര്‍ സംബന്ധിക്കും.
എരോല്‍ മുഹമ്മദ് കുഞ്ഞി സ്വാഗതവും അഷ്‌റഫ് ബി.എ മുല്ലച്ചേരി നന്ദിയും പറയും.
16 ന് കെ.പി ഹുസൈന്‍ സഅദി കെസി റോഡ്, 17 ന് അലി അന്‍വര്‍ ഹുദവി മലപ്പുറം, 18 ന് അബ്ദുല്‍ അസീസ് അഷറഫി പാണത്തൂര്‍ തുടങ്ങിയവര്‍ മതപ്രഭാഷണം നടത്തും. 19 ന് രാത്രി 9 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയോടെ പരിപാടി സമാപിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.