ദുബൈ: പതിനാറു ദിവസം മാത്രം പ്രായമായ കുഞ്ഞുമായ് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് വെറും അഞ്ചര മണിക്കൂറുകള്‍ കൊണ്ട് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിനെ പറപ്പിച്ചെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ മുക്കുന്നോത്ത് ഹസന്‍ എന്ന മനുഷ്യ സ്‌നേഹിയായ ചെറുപ്പക്കാരനെ ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി സ്‌നേഹോപഹാരവും പാരിതോഷികവും നല്‍കി ആദരിക്കുന്നു.[www.malabarflash.com]
സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു കുരുന്നു ജീവനെ കാക്കാനുള്ള വ്യഗ്രതയും ജാഗ്രതയുമാണ് ഈ ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് പ്രചോദനം. ആത്മധൈര്യവും നിശ്ചയദാര്‍ഡ്യവുമാണ് റെക്കാര്‍ഡ് വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് സാധിച്ചത്.
ഉറവ വറ്റാത്ത ഇത്തരം നന്‍മകള്‍ കാണുംബോള്‍ നമ്മുടെ നാടിനേയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് പ്രവാസലോകം.
സെപ്റ്റംബര്‍ 16 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മേല്‍പറമ്പ് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ചു സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് കെ എം സി സി നേതാക്കള്‍ പങ്കെടുക്കും നാട്ടിലുള്ള മുഴുവന്‍ കെ എം സി സിപ്രവര്‍ത്തകരും അനുഭാവികളും കൃത്യ സമയത് പങ്കെടുക്കണം എന്ന് ദുബൈ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു
ആധുനിക സൗകര്യങ്ങള്‍ അടക്കമുള്ള മെഡിക്കല്‍ കോളേജുകളോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലുകളോ ഇല്ലാത്ത ഏക ജില്ലയായ കാസറകോട് ഇത്തരം നന്‍മ നിറഞ്ഞ ഒരു കൂട്ടം ആളുകളും ചാരിറ്റി സംഘടനകളും പ്രവര്‍ത്തകരും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവത്തതാണെന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആദരവും അഭിവാദ്യങ്ങളും നേരുകയാണെന്നും ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, റഷീദ് ഹാജി കല്ലിങ്കല്‍, എന്‍.സി.മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, അഡ്വ.ഇബ്രാഹിം ഖലീല്‍, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, ഹാഷിം പടിഞ്ഞാര്‍ അഷ്റഫ് പാവൂര്‍ തുടങ്ങിയവര്‍ കൂട്ടിച്ചേര്‍ത്തു ഇത്തരം നല്ല പ്രവര്‍ത്തനങ്ങളോടൊപ്പം എന്നും കെ എം സി സി എന്ന പ്രസ്ഥാനം ഉണ്ടായിരിക്കുമെന്നും ദുബൈ കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി അറിയിച്ചു
No comments:
Post a Comment