Latest News

എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 8ന്

കാസര്‍കോട് : യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി 8ന് കാസര്‍കോട്ട് നടക്കും. ദേളി സഅദിയ്യയില്‍ നടന്ന പ്രഖ്യാപന സമ്മേളനം കര്‍മ പദ്ധതിയവതരണത്തോടെ സമാപിച്ചു.[www.malabarflash.com] 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗം മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ റാലി പ്രഖ്യാപനം നടത്തി. 1300 അംഗ ടീം ഒലീവിന്റെ സമര്‍പ്പണം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസാന്‍ മാസ്റ്റര്‍ ഇരിക്കൂര്‍ നിര്‍വ്വഹിച്ചു.

സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ യുവജനങ്ങളെ പ്രസ്ഥാനത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കര്‍മപദ്ധതി വിഭാവനം ചെയ്യുന്നു. പ്രവര്‍ത്തകരുടെ വ്യക്തിത്വ രൂപീകരണത്തിനും ആത്മീയാനുഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പരിശീലനങ്ങള്‍ സംഘടിപ്പിക്കും. 2500 പേര്‍ക്ക് വ്യക്തിത്വ വികസന പരിശീലനം നല്‍കും. 100 പ്രഭാഷകരെ സജ്ജമാക്കും. 100 മാതൃകാ ഓഫീസുകളും 360 സാന്ത്വനം ക്ലബ്ബുകളും 200 സാന്ത്വന കേന്ദ്രങ്ങളും തുടങ്ങും. ആതുരാലയങ്ങളില്‍ വളണ്ടിയര്‍ സേവനം ലഭ്യമാക്കും. പ്രവര്‍ത്തകരില്‍ കാര്‍ഷിക സംസ്‌കാരവും സംരഭകത്വ കഴിവും വളര്‍ത്തും. ജില്ലയുടെ അടിിസ്ഥാന പ്രശ്‌ന പരിഹാരത്തിന് സംഘടന നേതൃത്വം നല്‍കും.

ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു. കര്‍മ പദ്ധതി കൈപുസ്തകം അബ്ദുല്‍ ഹമീദ് മൗസലി ആലമ്പാടി പ്രകാശനം ചെയ്തു. നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് യു പി എസ് തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂര്‍ പതാക ഉയര്‍ത്തി. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കെ പി ഹുസൈന്‍ സഅദി കെ സി റോഡ് നിര്‍വ്വഹിച്ചു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി പ്രാര്‍ത്തന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട നന്ദിയും പറഞ്ഞു.

ടീം ഒലീവ് ദൗത്യം, ജില്ലാറാലി കര്‍മ പദ്ധതി, സഅദിയ്യ ഗോള്‍ഡന്‍ പാക്കേജ് എന്നീ വിഷയങ്ങളില്‍ നടന്ന ക്ലാസ്സുകള്‍ക്ക് അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസ സഖാഫി കളത്തൂര്‍ നേതൃത്വം നല്‍കി.

സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, കൊലമ്പാടി അബദുല്‍ ഖാദിര്‍ സഅദി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അബ്ദുല്‍ കരീം ഹാദി, അശ്‌റഫ് സഅദി ആരിക്കാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്രഫ് കരിപ്പൊടി, ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ലത്തീഫ് സഅദി ഉറുമി, മുഹമ്മദ് പുണ്ടൂര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.