Latest News

ഡി വൈ എഫ് ഐ ഒരു കാലത്തും വികസനത്തിനും ഹൈക്കോടതി വിധിക്കും എതിരല്ല

ഉദുമ: ഡി വൈ എഫ് ഐ ഒരു കാലത്തും വികസനത്തിനും ഹൈക്കോടതി വിധിക്കും എതിരല്ലെന്നും, യൂത്ത് ലീഗിന്റെയും ഉദുമ പഞ്ചായത്ത് ഭരണസമിതിയുടെയും രാഷ്ട്രീയ പ്രേരിതമായ വികസനത്തിന്റെ പേരില്‍ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചു നടത്തിയ ഗൂഢാലോചനയാണ് ഉദുമയിലെ ഭാസ്‌കര കുമ്പള സ്മാരക ബസ്സ് കാത്തിരിപ്പ് പൊളിച്ചു മാററാനുളള കോടതി വിധി താത്കാലികമായി മരവിപ്പിച്ചതേടെ പൊളിഞ്ഞതെന്ന് സി പി ഐ എം ജില്ലാ സെക്രട്രിയേറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.[www.malabarflash.com]

കോടതി വിധി താത്കാലികമായി മരവിപ്പിച്ചതില്‍ ഡി വൈ എഫ് ഐ ഉദുമ ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കും എന്നറിഞ്ഞഉടന്‍ തന്നെ നൂറുകണക്കിന് ആളുകള്‍ ആണ് കക്ഷി രാഷ്ട്രീയത്തിനു അധീതമായി സംഘടിക്കുകയും പ്രധിഷേധം രേഖപ്പെടുത്തുകയും ചെയതെന്ന് കുഞ്ഞി രാമന്‍ പറഞ്ഞു.
ബി വൈശാഖ് അധ്യക്ഷനായി. മധു മുതിയകാല്‍, വി ആര്‍ ഗംഗാധരന്‍, രമേശന്‍ കൊപ്പല്‍, രതീഷ് ബാര, പുരുഷോത്തമന്‍ പാലക്കുന്ന്, സതീഷ് ഉദുമ, എന്നിവര്‍ സംസാരിച്ചു. ബ്ലോക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.