ഉദുമ: കാൽനൂറ്റാണ്ട് മുൻപ് കൂടെപഠിച്ചവർ ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം ഓണമാഘോഷിച്ചത് വേറിട്ട അനുഭവമായി.[www.malabarflash.com]
ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1993ൽ പത്താംക്ലാസ്സ് പൂർത്തിയാക്കിയവരാണ് ബേക്കൽ ഉപ ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികളോടൊപ്പം കോട്ടിക്കുളം ഗവ.യു.പി.സ്കൂളിൽ സൗഹൃദ സംഗമം നടത്തിയത്.
ബേക്കൽ ബി പി ഒ ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. പുരുഷു പള്ളം അധ്യക്ഷനായി.പ്രധാധ്യാപകൻ സി.വി.ഗോവിന്ദൻ, പടന്ന ജി യു പി എസ് പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത്, കാസർകോട് തെരുവത്തു ജി എൽ പി എസ് പ്രധാനാധ്യാപകൻ ഭാസ്കരൻ, ബി ആർ സി പരിശീലകൻ ഉമേശൻ, സ്വപ്ന മനോജ്, മല്ലിക, അജിത എന്നിവർ സംസാരിച്ചു.
ഓണസദ്യയ്ക്ക് ശേഷം കുട്ടികളോടൊപ്പം അവരുടെ രക്ഷിതാക്കളും കൂട്ടായ്മയിലെ അംഗങ്ങളും ചേർന്ന് വിവിധ കലാമത്സര പരിപാടികൾ നടത്തി.
സമാപന സമ്മേളനം ജില്ല വിദ്യാഭ്യാസ ഓഫിസർ നന്ദികേശൻ ഉദ്‌ഘാടനം ചെയ്തു.ജയാനന്ദൻ പാലക്കുന്ന് അധ്യക്ഷത വഹിച്ചു.കാസറകോട് ട്രാഫിക്ക് എസ്. ഐ.വിശ്വനാഥൻ നമ്പ്യാർ സമ്മാനങ്ങൾ വിതരണം ചെയ്തു.ഗോപി ഞെക്ലി ,അജിത്ത് എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment